
കോടഞ്ചേരി: മഞ്ഞുവയൽ മുരിക്കിൻചാലിൽ ജനവാസ മേഖലയിലെ വീടിന്റെ വിറകുപുരയിൽ കയറിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി.
ആനക്കാംപൊയിൽ ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫ് ഷിബു പുളിമൂട്ടിലാണ് പാമ്പിനെ പിടികൂടിയത്.
ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ എ.കെ, ഫോറസ്റ്റ് വാച്ചർമാരായ ശ്രീകാന്ത് പി.ബി, രാജു പി.ആർ എന്നിവരും നേതൃത്വം നൽകി.



