LOCAL NEWS

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക പേവിഷബാധ ദിനാചരണം നടത്തി.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പേവിഷബാധ ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ‘പേവിഷബാധ പ്രതിരോധം : തടസ്സങ്ങളുടെ അതിരുകൾ ഭേദിക്കാം ‘ എന്ന വിഷയത്തിൽ ഡോ. ഫെസീന ഹസൻ മുഖ്യപ്രഭാഷണം നടത്തി. ലിസ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ബോധവൽക്കരണ ക്ലാസ്സും പോസ്റ്റർ പ്രചരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാരായ മുഹമ്മദലി കെ എം, ബീന പി, പബ്ലിക് ഹെൽത്ത് നഴ്സ് ഷില്ലി എൻ.വി, ലിസ നഴ്സിംഗ് സ്കൂൾ ട്യൂട്ടർ ജോയൽ, വി.എം. മിനി, ഹൃദ്യ എന്നിവർ സംസാരിച്ചു.മൃഗങ്ങളിൽ നിന്ന് കടിയോ മാന്തലോ പോറലോ ഏറ്റാൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ അറിയിച്ചു.സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് നന്നായി കഴുകുക. പൈപ്പിൻ നിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം. മുറിവ് വൃത്തിയാക്കുന്ന വ്യക്തി നിർബന്ധമായും കൈയുറ ധരിച്ചിരിക്കണം. മുറിവ് കഴുകി വൃത്തിയാക്കിയതിനുശേഷം ആശുപത്രിയിൽ പോയി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com