CAREERSNews

പോലീസ് കോൺസ്റ്റിൾ:ശാരീരിക പുനരളവെടുപ്പ് ജനുവരി 4,5 തിയ്യതികളിൽ

പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റിൾ (എ.പി.ബി) (എം.എസ്.പി) (കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ കായിക ക്ഷമതാ പരീക്ഷയിൽ ശാരീരിക അളവെടുപ്പ് സംബന്ധിച്ച് അപ്പീൽ അപേക്ഷ സമർപ്പിച്ച് കായിക ക്ഷമതയിൽ വിജയിച്ച ഉദ്യോഗാർത്ഥികളുടെ ശാരീരിക പുനരളവെടുപ്പ് ജനുവരി 4,5 തിയ്യതികളിൽ രാവിലെ 8 മണി മുതൽ മലപ്പുറം സിവിൽ സ്റ്റേഷനിലുളള ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും.

ശാരീരിക പുനരളവെടുപ്പിന് അർഹരായ ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റും പി എസ് സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം പ്രൊഫൈലിൽ അറിയിച്ചിട്ടുളള തിയ്യതിയിലും സമയത്തും മലപ്പുറം ജില്ലാ പി എസ് സി ഓഫീസിൽ ഹാജരാകണമെന്ന് പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com