KOODARANCHILOCAL NEWSNews

പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഡി.കെ.ടി.എഫ്. ആദരിച്ചു.

കൂടരഞ്ഞി: 2026, 2027 വർഷങ്ങളിലെ പൊതുപരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കൂടരഞ്ഞി മണ്ഡലത്തിലെ വിദ്യാർത്ഥികളെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് ഡി.കെ.ടി.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.ഡി.കെ.ടി.എഫ്. മണ്ഡലം പ്രസിഡന്റും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗവുമായ സക്കീന സലീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി പെരുകിലംതറപ്പേൽ മുഖ്യപ്രഭാഷണം നടത്തി.

ഉന്നതവിജയികൾക്കുള്ള ഉപഹാര സമർപ്പണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബോബി ഷിബു നിർവ്വഹിച്ചു.ചടങ്ങിൽ ഡി.കെ.ടി.എഫ്. നിയോജകമണ്ഡലം പ്രസിഡന്റ് പി. കെ. അബ്ദുള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ്കുട്ടി കക്കാടംപൊയിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിസാറ ബീഗം, ഐ.എൻ.ടി.യു.സി. (INTUC) മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് മൂക്കിലക്കാട്ട്, പഞ്ചായത്ത് അംഗം ലീലാമ്മ ദേവസ്യ, ഷിജോ വേലൂർ, ലീലാമ്മ, ഹസീന, ഷാനിബ ഷാനിൽ, ജോയ് കൊല്ലിച്ചിറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com