KERALA NEWSKODANECHERYLOCAL NEWSNews

മലബാർ റിവർ ഫെസ്‌റ്റിവൽ:ഓഫ് റോഡ് ഫൺ ഡ്രൈവോടെ പ്രീ ഇവൻ്റുകൾക്ക് തുടക്കമായി.

കോടഞ്ചേരി . മലബാർ റിവർ ഫെസ്റ്റിവൽ 12-ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന പ്രീ ഇവൻ്റുകളുടെ ആരംഭം കുറിച്ചു കൊണ്ട് മൺസൂൺ ഓഫ് റോഡ് ഫൺ ഡ്രൈവ് കോടഞ്ചേരിയിൽ നടന്നു. കോടഞ്ചേരി ഈരൂട് കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഓഫ് റോഡ് ഡ്രൈവ് തിരുവമ്പാടി എംഎൽഎ സി.കെ. കാസിം ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചരി പഞ്ചായത്ത് പ്രസിഡൻ്റ് അന്നകുട്ടി ദേവസ്വ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്തും കാലിക്കറ്റ് ജീപ്പേഴ്സും തുഷാരഗിരി അഡ്വഞ്ചർ പാർക്കും ചേർന്ന് സംഘടിപ്പിച്ച ഓഫ്റോഡ് ഫൺ ഡ്രൈവിൽ 30 വാഹനങ്ങൾ അണിനിരന്നു. വേലിയോറമല സൺസെറ്റ് പോയിൻ്റിലേക്ക് ഓഫ് റോഡ് I ഡ്രൈവും ഇരുതുളളി പുഴയോരത്ത് സാൻഡ് ഡ്രൈവും നടത്തി.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ജിത്തിൻ പല്ലാട്ട്, കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ജില്ല പഞ്ചായത്തംഗം രാജേഷ് ജോസ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ, മിനി സണ്ണി, പഞ്ചായത്തംഗങ്ങളായ ജ്യോതി സന്തോഷ്, ബോസ് ജേക്കബ്, കാലിക്കറ്റ് ജീപ്പേഴ്സ് ഭാരവാഹികളായ ബിജിത്ത് പാലോത്ത്, ശ്രീനാഥ് തയ്യിൽ, അക്ഷയ് ലാൽ മുരളി, കോഓർഡിനേറ്റർ പോൾസൺ അറക്കൽ, റോഷൻ കൈനടി, കെവിൻ കൈനടി, തമ്പി പറകണ്ടത്തിൽ, ഹർഷിത് നൂറാംതോട് തുങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com