
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഒറ്റപ്പെയിലിൽ ജൽ ജീവൻ മിഷൻ എടുത്ത കുഴിയിൽ ലോഡുമായി വന്ന ടിപ്പർ ലോഡിൽ കുടുങ്ങിയപ്പോൾ
തിരുവമ്പാടി: കുടരഞ്ഞി, തിരുവമ്പാടി റോഡിൽ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനായി എടുത്ത കുഴിയിൽ വീണ്ടും ലോറി കുടുങ്ങി. അമേരിക്കൻ കോളനിക്ക് സമീപമാണ് ലോറി കുടുങ്ങിയത്.ഏറെ നേരം ഗതാഗതതം തടസ്സപ്പെട്ടു.
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഒറ്റപ്പൊയിൽ എന്ന സ്ഥലത്ത് ലോഡ് മായി വന്ന ടിപ്പർ ലോറി കുടുങ്ങിയ വാർത്ത കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.ഇതെ റോഡിൽ അമേരിക്കൻ കോളനിക്ക് സമീപത്താണ് വീണ്ടും ലോറി കുടുങ്ങി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടത്.ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തതാണ് ലോറി അപകടത്തിൽ പെടാൻ കാരണമായതെന്നും, ഈ പ്രദേശങ്ങളിൽ റോഡിന് സംരക്ഷണ ഭിത്തിയും, സൈഡ് ഭിത്തിയും ഇല്ലാത്തത് അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അധികാരികൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികളുടെ ആവശ്യം. മിക്ക റോഡുകളും ജൽ ജീവൻ മിഷന്റെ പൈപ്പിടാൻ ആയി എടുത്ത കുഴി ശരിയായ രീതിയിൽ മൂടാത്തത് റോഡ് തകരാൻ കാരണമായതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.



