KERALA NEWSNews

കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ചു; വീണ്ടും വില്ലനായി ഭക്ഷ്യവിഷബാധ

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച കാസർകോട് സ്വദേശിയായ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്.

മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണംപുതുവത്സര ദിനത്തിൽ ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

റൊമൻസിയ എന്ന ഹോട്ടലിൽ നിന്നാണ് കുഴിമന്തി പാഴ്സൽ വാങ്ങിയത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കാസർകോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ​ഗുരുതരമായതിനെത്തുടർന്നാണ് മം​ഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ചത്. ഈ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com