
തിരുവമ്പാടി:ഗാന്ധി ജയന്തി ദിനത്തിൽ ‘ജാഗ്രതാ ജ്യോതി’ എന്ന പേരിൽ ലഹരിക്കെതിരെയുള്ള പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന ഫ്ലാഷ് മൊബ് അവതരിപ്പിച്ചു സേക്രഡ് ഹാർട്ട് എൻ എസ് എസ് വോളണ്ടിയേഴ്‌സ്.ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ലഹരിവിരുദ്ധ പ്രതിഞ്ജ തിരി തെളിച്ചു വിദ്യാ ർത്ഥികൾക്ക്ചൊല്ലികൊടുത്തു .പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻഎൻ എസ് എസ പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ്, അധ്യപികമാരായ എസ് ജയശ്രീ , സൗമ്യ ജോസ്,സാനി പോൾ,ലിഞ്ചു മരിയ,എൻ എസ് എസ് ലീഡേഴ്‌സ് ഡോൺ ജോബി, ദിയ ട്രീസ, ജെറിൻ സണ്ണി, ആൽബർട്ട് മാർട്ടിൻ ജോർജ് ,ജോൺ ജോസഫ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



