
കൊടുവള്ളി: എളേറ്റില്‍ വട്ടോളിയില്‍ വയോധികന്റെ മൃതദേഹം കഴുത്ത് അറുത്ത നിലയില്‍ കുളത്തില്‍ കണ്ടെത്തി. എളേറ്റില്‍ പൂവത്തിങ്ങല്‍ പുലിവലത്തില്‍ ചെറിയ ആലി (63) ആണ് മരിച്ചത്.
എളേറ്റില്‍ ഞേളിക്കുന്നുമ്മല്‍ പൊതു കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ്, ഡോഗ് സ്‌കോഡ്, വിരലടയാളം വിദഗ്ധര്‍ സ്ഥലത്ത് എത്തി.



