LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.

തിരുവമ്പാടി : പെൺകുട്ടികളിൽ ആത്മവിശ്വാസവും സ്വയംപ്രതിരോധ ശേഷിയും വളർത്തുകയെന്ന ലക്ഷ്യത്തോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്വയരക്ഷാ പരിശീലന പരിപാടിയായ ‘ആർച്ചിന്’ തുടക്കമായി. എൻ.എസ്.എസ്. വോളണ്ടിയർ സേനയുടെ നേതൃത്വത്തിൽ കേരള പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.സ്വയരക്ഷാ മാർഗങ്ങൾ പരിചയപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സ്വയം പ്രതിരോധിക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിന്ദു വി., സീനിയർ പോലീസ് ഓഫീസർ വിജി എം. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ്, എൻ.എസ്.എസ്. ലീഡർ അനശ്വര എ.എസ്. എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com