കുരുന്നുകളുടെ ചികിത്സയ്ക്ക് കൂളിമാടിൽ ധനശേഖരണം നടത്തി.

കൂളിമാട്: എസ്.എം.എ. (Spinal Muscular Atrophy) രോഗം ബാധിച്ച് ചികിത്സയിലുള്ള ഡേവിഡ്, ഏദൻ, ഒലിവർ എന്നീ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി ഷാജഹാൻ തിരുവമ്പാടിയുടെ നേതൃത്വത്തിലുള്ള ഗായക സംഘം കൂളിമാടിൽ ധനശേഖരണം സംഘടിപ്പിച്ചു. കല്ലുരുട്ടിയിലെ ഈ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി നാടൊട്ടാകെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൂളിമാടിലും പരിപാടി സംഘടിപ്പിച്ചത്.
ഹോം സിനിമ സംവിധായകൻ റസാഖ് വഴിയോരം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ഗാനമേളയിൽ ഗായകരായ ,ഷാഫി ചാപൂസ്, ഷാജി മുക്കം, അൻഷാദ് കൂമ്പാറ, സലാം പിലായി എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.



