
കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിന്റെ 77 മത് വാർഷികവും, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന. ഇ. ഡി. ഷൈലജ,ജോസ് എൻ. ഷോളി, മറിയമ്മ ജോസഫ്, സിസ്റ്റർ റാണി, സിസ്റ്റർ ലൗലി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സെൻറ് തോമസ് പ്രൊവിൻഷ്യൽ റവ. ഫാദർ തോമസ് തെക്കേൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു, യോഗത്തിൽ പ്രശസ്ത സംഗീതസംവിധായകൻ വി. ടി. മുരളി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാദർ ജോർജ് ഏഴാനിക്കാട്ട്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നാസർ പുളിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഹറൂഫ് ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീജ ബാബു, കരുണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് മനോജ് കുമാരൻ, കുമാരി മിഖില മേരി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ദേവരാജ് ദേവ് അതിഥിഭാഷണം നിർവഹിച്ചു.
സ്കൂൾ വാർഷിക റിപ്പോർട്ട് ഷൈനി തോമസ് അവതരിപ്പിച്ചു. റെജി ജെ. കരോട്ട് സുമേഷ് സി. ജി. എന്നിവരെ പി.ടി.എ. ആദരിച്ചു. ഫാദർ ബിബിൻ ജോസിനെ മന്ത്രിപൊന്നാട അണിയിച്ചു. സ്കൂളിലെ നൂതന പ്രവർത്തനങ്ങളുടെ ലഘു വിവരണം പി. ആർ. ഒ. ജോസ് തുരുത്തിമറ്റം അവതരിപ്പിച്ചു . വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പാൾ ഫാദർ സിബി പൊൻപ്പാറ സ്വാഗതവും, റെജി ജെ. കരോട്ട് നന്ദിയും പറഞ്ഞു .
ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരമായി ഒരു വനം വന്യജീവി നയം രൂപീകരിക്കണമെന്നും, മൃഗഭീതി കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ പഞ്ചായത്തുകൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകേണ്ടത് ഉണ്ട് എന്നും, അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രൊവിൻഷ്യൽ റവ. ഫാദർ തോമസ് തെക്കേൽ സൂചിപ്പിച്ചു.വനം വന്യജീവി മന്ത്രി എന്ന നിലയിൽ വനത്തെയും വന്യജീവികളെയും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തതാണ് അധികാരം ഏറ്റതെന്നും, ആ ഒരു പരിമിതിയിൽ നിന്നാണ് ഞാൻ എന്റെ ചുമതലകൾ നിറവേറ്റുന്നത് എന്നും സദയം മനസ്സിലാക്കണം എന്നും, നിയമപരമായ ഒട്ടേറെ കടമ്പകൾ കടന്നു മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കു എന്നും, അതിനായി ഏത് അറ്റം വരെ പോകാനും സർക്കാർ തയ്യാറാണ് എന്നും മന്ത്രി അറിയിച്ചു . പൊതുസമ്മേളനത്തിനുശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.



