
പുതുപ്പാടി: കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ മിനി അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 7, അണ്ടർ 8 ,വിഭാഗങ്ങളിൽ ഓവറോൾ കിരീടം നേടിയ മണൽവയൽ എ.കെ.ടി എം എൽ.പി സ്കൂളിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.ജില്ലയിലെ പ്രമുഖ ടീമുകളെ മറികടന്നാണ് മണൽവയൽ സ്കൂൾ ഈ നേട്ടം കൈവരിച്ചത്.
സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ,പി ടി എ മെമ്പർമാരും രക്ഷിതാക്കളും ചേർന്നു നടത്തിയ പ്രകടനം ശ്രദ്ധേയമായി.സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് പിടിഎ പ്രസിഡണ്ട് അഷ്റഫ് കെ ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സക്കീർ പി അധ്യക്ഷത വഹിച്ചു. സാബു എൻ ജി ,ഷംസീർ ടി ടി, മുഹമ്മദ് സാലിഹ് ,പി ടി എ മെമ്പർമാരായ ഷൗക്കത്തലി, സുഹറ കെ വി ,സജ്ന ആസിഫ് എന്നിവർ സംസാരിച്ചു



