KODANECHERYLOCAL NEWSNews

ഏകദിന സഹവാസ ക്യാമ്പ് “നാരങ്ങ മിഠായി”സമാപിച്ചു

കോടഞ്ചേരി: മുറമ്പാത്തി ഗവ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഏകദിന സഹവാസ ക്യാമ്പ് ” നാരങ്ങ മിഠായി “
സമാപിച്ചു.

സമാപന സമ്മേളനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വാർഡ് മെമ്പർ ഷാജി മുട്ടത്ത്, അൻവർ,ബിജു, പ്രധാനാധ്യാപകൻ ബെന്നി, അധ്യാപകനായ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപികയുമായ മിനി മുഖ്യ പ്രഭാഷണം നടത്തി.
19 ന് വ്യാഴം 4 മണി മുതൽ 20 വെള്ളി 4 മണി വരെ നടത്തിയ ക്യാമ്പ് മുറമ്പാത്തിയിലെ കുരുന്നുകൾക്ക് നവ്യാനുഭവമായിരുന്നു.
കളികളും, പാട്ടുകളും, ക്യാമ്പ്ഫയറും, എഴുത്തുകൂട്ടവും ,ഗണിത ജാലകവും, പേപ്പർ ക്രാഫ്റ്റും, മാജിക് ഷോയും, നാടൻ പാട്ടും, എയ്റോബിക്സും ആവേശത്തോടെ കുട്ടികൾ സ്വീകരിച്ചു.
ക്യാമ്പിന് സമാപനമായി ഒരുക്കിയ ക്യാമ്പ് കാർണിവലിൽ ഓലപ്പീട്യ, കറക്കു കമ്പനി, പസ്സിൽ കോർണർ എന്നിവ ഉണ്ടായിരുന്നു. കുട്ടികളും രക്ഷിതാക്കളും ആവേശപൂർവ്വം കാർണിവലിൽ പങ്കെടുത്തു.

നാസർ മാസ്റ്റർ ചെറുവാടി, സ്മിന ടീച്ചർ തൊണ്ടിമ്മൽ,സുനി കോടഞ്ചേരി ,പ്യാരിൻ അബ്രാഹം തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി.

ക്യാമ്പിൻ്റെ സമാപനത്തിൽ എല്ലാവർക്കും നാരങ്ങ മിഠായി നൽകി.കൂടാതെ ക്യാമ്പ് ഓർമ്മക്കായി പ്രത്യേകം തയ്യാറാക്കിയ നോട്ടുബുക്കും നൽകി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടേയും കയ്യൊപ്പ് പതിച്ചതിനു ശേഷം ക്യാമ്പിന് സമാപനമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com