
മുക്കം നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്ക്കോളർഷിപ്പ് തുക വിതരണം ചെയ്തു.. 22 – 23 സാമ്പത്തിക വർഷം ബിരുദ, ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന 147 കുട്ടികൾക്കാണ് തുക വിതരണം ചെയ്തത്.
62 ആൺകുട്ടികളും 85 പെൺകുട്ടികളും സ്ക്കോളർഷിപ്പിന് അർഹരായി. മൊത്തം 3365000 രൂപ (മുപ്പത്തിമൂന്നു ലക്ഷത്തി അറുപത്തഞ്ചായിരം രൂപ) യാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം 178 കുട്ടികൾക്ക് 32,25000 രൂപ വിതരണം ചെയ്തിരുന്നു.. വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർ പേഴ്സൻ അഡ്വ ചാന്ദ്നി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ. സത്യനാരായണൻ സ്വാഗതവും നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീല നന്ദിയും പറഞ്ഞു. വി കുഞ്ഞൻ മാസ്റ്റർ, അബ്ദുൾ മജീദ്, പ്രജിത പ്രദീപ്, എ.കല്യാണിക്കുട്ടി, വേണുഗോപാലൻ വേണു കല്ലുരുട്ടി, മധുമാസ്റ്റർ, ഫാത്തിമ കൊടപന എന്നിവർ സംസാരിച്ചു.



