LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ ഇന്ന് (22-01-2023); അറിയാൻ

ആയുർവേദ ഫാർമസിസ്റ്റ്, തെറപ്പിസ്റ്റ്: കോഴിക്കോട് ∙ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ഫാർമസിസ്റ്റ്, ആയുർവേദ തെറപ്പിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം. അഭിമുഖം 24 ന് രാവിലെ 10.30 ന്. 0495 2371486.

അധ്യാപക നിയമനംകോഴിക്കോട് ∙ സർക്കാർ എൻജിനീയറിങ് കോളജിൽ അപ്ലൈഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലിഷ് വിഷയങ്ങളിൽ‌ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 30 ന് രാവിലെ 10 ന്. 0495 2383210

മികച്ച തൊഴിലാളികൾക്ക് പുരസ്കാരംകോഴിക്കോട് ∙ 18 തൊഴിൽ മേഖലകളിലെ മികച്ച തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുന്നു. തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റ് മുഖേന ഓൺലൈനായി നാളെ മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. 0495 2370538. വെബ്സൈറ്റ് www.lc.kerala.gov.in തൊഴിൽ

പരിചയത്തിന് അപേക്ഷിക്കാംകോഴിക്കോട് ∙ ജില്ലാ പട്ടികജാതി വികസന ഓഫിസ് മുഖേന ‘അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം’ എന്ന പദ്ധതിയിൽ തൊഴിൽ പരിചയം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 0495 2370379.

ചെയിൻ സർവേ കോഴ്‌സ്കോഴിക്കോട് ∙ ഫെബ്രുവരി ആദ്യവാരം കോഴിക്കോട് സർവേ റേഞ്ചിന് കീഴിലെ കേന്ദ്രത്തിൽ തുടങ്ങുന്ന ചെയിൻ സർവേ കോഴ്‌സ് (ലോവർ) ബാച്ചിലേക്കും തുടർന്നുളള ബാച്ചുകളിലേക്കും എസ്എസ്എൽസി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 0495 2371554. വെബ്സൈറ്റ് www.dslr.kerala.gov.in

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com