KERALA NEWSNews

കോഴിക്കോട് അയല്‍വാസികള്‍ മരിച്ച നിലയില്‍, ദുരൂഹത

കോഴിക്കോട്: കോഴിക്കോട് കായക്കൊടിയില്‍ മധ്യവയസ്കനെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതേസമയം, കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. ബാബുവിന്‍റെ അയൽവാസി രാജീവനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവന്‍റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com