KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കേരളത്തിന്റെ ഭൂപടം തീർത്ത് IUM എൽ.പി. സ്കൂൾ കന്നൂട്ടിപ്പാറ.

കട്ടിപ്പാറ:”മലയാളം മധുരമൂറും നാവിൽ, കേരളം കുളിരണിയും ഹൃദയത്തിൽ” എന്ന സന്ദേശമുയർത്തി ഐക്യകേരളത്തിന്റെ 70-ാം പിറവി ദിനം IUM എൽ.പി. സ്കൂൾ കന്നൂട്ടിപ്പാറയിൽ ആഘോഷിച്ചു.
ഐക്യകേരളത്തിന് 70 വയസ്സ് തികയുന്ന ഈ ധന്യമുഹൂർത്തത്തിൽ, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും നെഞ്ചോട് ചേർക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി മലയാളത്തിന്റെ മധുരവും കേരളത്തിന്റെ നന്മയും ലോകത്തിന് പകർന്നുനൽകാൻ കുട്ടികൾ കേരള ഭൂപടത്തിന്റെ ആകൃതിയിൽ അണിനിരന്നു.
പ്രധാനാധ്യാപിക ജസീന ഹുസൈൻ, കെ.സി. ശിഹാബ്, തസ്‌ലീന പി.പി., ദിൻഷ ദിനേശ്, യാസീൻ പി., ഷബീജ് ടി., നീതു പീറ്റർ, ഹസീബ, അനു ബേബി, ആര്യ മുരളി, ഫൈസ് ഹമദാനി എന്നിവർ പങ്കെടുത്തു.
FacebookTwitter%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക * %0a 👇👇👇👇👇%0a%0a*https://chat.whatsapp.com/BhO361d4RhsIMGUC6rpIPU*%0a%0a *👉വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* %0a%0a*wa.me/919447582278*%0a%0a*🔊 എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp



