KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി.

കൂടരഞ്ഞി : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ നിസാറ ബീഗം, ജെയിംസ് വേളാശ്ശേരി, ആയിഷ ബി. ഷിയാസ്, പഞ്ചായത്ത് അംഗങ്ങളായ രത്ന രാജേഷ്, ആദർശ് ജോസഫ്, സക്കീന സലിം, മേരി തങ്കച്ചൻ, ഷിബ റോയ് നെച്ചിക്കാട്ട്, സജയ് എം.കെ., വിനോദ് മഞ്ഞപ്പാറ, ജയേഷ് സ്രാമ്പിക്കൽ, ഗിൽഗ ജോസ്, ജോയൽ ജോൺ എന്നിവർ പ്രസംഗിച്ചു.

കേരളോത്സവത്തിന്റെ ആദ്യദിനത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ കൽപ്പൂർ ടീമിനെ മൂന്ന് റണ്ണിന് പരാജയപ്പെടുത്തി കൂടരഞ്ഞി ടീം ജേതാക്കളായി.

ഇന്ന് കോലോത്തുംകടവ് ദാറുൽ ഉലും സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പത്തോളം ടീമുകൾ പങ്കെടുക്കും. വിവിധ കായിക-കലാ മത്സരങ്ങളിലായി കേരളോത്സവം തുടരും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com