LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇന്ദിരാഗാന്ധി ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി.



തിരുവമ്പാടി : മുൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ 42ാ മത് രക്തസാക്ഷിത്വ ദിനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണത്തോടെയും പുഷ്പാർച്ചനയോടും കൂടി ആചരിച്ചു.  നമ്മുടെ ഇന്ത്യ രാജ്യത്തിൻ്റെ വളർച്ചയ്ക്കും കെട്ടുറപ്പിനും പ്രവർത്തിച്ച് വരുമ്പോൾ തീവ്രവാദികളാൽ ജീവൻ ഹോമിക്കപ്പെട്ട ഉരുക്കുവനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അനുസ്‌മരണഭാഷണം നടത്തിയ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെകട്ടറി ബാബു പൈക്കാട്ടിൽ പറഞ്ഞു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ റോബർട്ട് നെല്ലിക്കാത്തെരുവിൽ, ഹനീഫ അച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ , മൊയ്തീൻ കാട്ടിപ്പരുത്തി, ഗ്രാമപഞ്ചായത്ത് മെമ്പർ സോണി മണ്ഡപത്തിൽ, ഡി.കെ ടി.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദ്, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഷിജു ചെമ്പനാനി, ഗിരീഷ്‌കുമാർ കൽപ്പകശേരി,അബ്‌ദുൾ ബഷീർ ചൂരക്കാട്ട്, ലിസി മാളിയേക്കൽ, ബിനു പുതുപ്പറമ്പിൽ, റജി പുതുപ്പറമ്പിൽ, റോയ് മനയാനി, ജോജോ നെല്ലരി, എബ്രഹാം വടയാറ്റ് കുന്നേൽ, ടി.സി.ശ്രീനിവാസൻ, റോബിൺസൺ കുബ്ലാട്ട് കുന്നേൽ, ബിനു വടയാറ്റ് കുന്നേൽ, സുബൈർ കാക്കനാട്ട് എന്നിവർ അനുസ്‌മരിച്ച് സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com