
റിപ്പബ്ലിക് ദിനത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് വിവിധ സന്നദ്ധ സംഘടനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് മാലിന്യ മുക്തമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.പന്ത്രണ്ട് കി.മീ ദെെര്‍ഘ്യമുള്ള ദേശീയ പാതയോരത്തെ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങളാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്, പോലീസ് , എന്‍.എസ്.എസ് വളണ്ടിയേര്‍സ്, എന്‍റെ മുക്കം കൂട്ടായ്മ, ചുരം സംരക്ഷണ സമിതിയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരിച്ചത്.
ചുരത്തെ മാലിന്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ ”അഴകോടെ ചുരം” എന്ന ക്യാമ്പയിനാണ് പഞ്ചായത്ത് തുടക്കം കുറിച്ചത്. ക്യാമ്പയിന്‍റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അംബികാ മംഗലത്ത് ഇക്കോ ഫ്രണ്ടലി ഫൗണ്ടേഷന്‍ ഭാരവാഹികളായ ഷാഹിദ് കുട്ടമ്പൂര്‍, നസീര്‍ അടിവാരം എന്നിവര്‍ക്ക് കെെമാറി. ചുരം പാതയോരത്ത് സി.സി ടിവി , സോളാര്‍ ലെെറ്റുകള്‍ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ശുചീകരണ പ്രവര്‍ത്തനം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. വെെസ് പ്രസിഡന്‍റ് ഷംസീര്‍ പോത്താറ്റില്‍, സ്വാഗതവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സിന്ദു ജോയ് അദ്ധ്യക്ഷതയും നജുമുന്നീസ ഷരീഫ്, നന്ദിയും പറഞ്ഞു. ചുരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് അറിയിച്ചു. ബ്ലോക്ക് മെമ്പര്‍ ബുഷറ ഷാഫി, പഞ്ചായത്ത് മെമ്പര്‍മാരായ ഐബി റെജി, ഷംസു കുനിയില്‍, ചുരം സംരക്ഷണ സമിതി പ്രസിഡന്‍റ് മെയ്തു മുട്ടായി, ഷൗക്കത്ത് എലിക്കാട്,എന്നിവര്‍ ആശംസയും അറിയിച്ചു.



