LOCAL NEWSNewsPUTHUPPADY

വീൽ ചെയർ വിതരണം ചെയ്തു

താമരശ്ശേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മലപുറം നെരൂക്കുംചാൽ ലക്ഷം വീട്ടിൽ താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സൈനബ ഉമ്മക്ക് മടക്കി ഉപയോഗിക്കാൻ കഴിയുന്ന വീൽ ചെയർ വിതരണം ചെയ്തു

കഴിഞ്ഞ ദിവസങ്ങളിൽ സി പി ഐ (എം) പ്രവർത്തകർ വീട് കയറുന്ന സമയത്താണ് ദൈനം ദിന ആവശ്യങ്ങൾക്ക് പ്രയാസമനുഭവിക്കുന്ന സൈനബ ഉമ്മയുടെ പ്രയാസം ശ്രദ്ധയിൽപ്പെടുകയും റോട്ടറി ക്ലബ് ഭാരവാഹികളെ ബന്ധപ്പെടുകയും ചെയ്തത് താമരശ്ശേരി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് മനോജ് ജേക്കബ് വിതരണം നിർവ്വഹിച്ചു

സെക്രട്ടറി ശ്രീപാൽ കെ സി ട്രഷറർ ഷിജോ കെ ജോൺസൺ റോട്ടറി മെമ്പർ റിജു രാജു സി പി ഐ (എം) മലപുറം ലോക്കൽ സെക്രട്ടറി എം ഇ ജലീൽ അംഗൻവാടി വർക്കർ ജയപ്രഭ കെ വിജയകുമാർ ഷാജി ടി കെ നവാസ് കെ മുഹമ്മദ് വി എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com