LOCAL NEWSNews

ജെ.സി.ഐ മുക്കം മൈത്രി സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

മുക്കം : എഴുപ്ത്തി നാലാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ മുക്കം മൈത്രി സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുക്കം വൈബ്രിഡ്ജ്, എസ്.കേ പാർക്ക് എന്നിവിടങ്ങൾ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ജംഷീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിഷാബ് മുല്ലോളി അധ്യക്ഷനായി.

ജെ.സി.ഐ മുക്കം മൈത്രി പ്രസിഡൻറ് ഹബീബു റഹിമാൻ പി.എം നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി അഭിലാഷ് ദാസ്, ട്രഷറർ റിയാസ്, ഐ.പി.പി ജിനോജ്, പ്രോഗ്രാം ഡയറക്ടർ ഹാനിഷ് എന്നിവരും മറ്റു ജെ.സി.ഐ അംഗങ്ങളും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com