
കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർണ്ണോത്സവം 2023 ഭിന്നശേഷി കലാമേള നാളെ രാവിലെ 9 മണി മുതൽ കോടഞ്ചേരി മരിയൻ കല്യാണ മണ്ഡപത്തിൽ വച്ച് നടക്കുന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 147 ഭിന്നശേഷിക്കാരും അവരുടെ മാതാപിതാക്കളും വർണ്ണ ഉത്സവത്തിൽ പങ്കെടുക്കുന്നു. വർണോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ അംബിക മംഗലത്ത് നിർവഹിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷൻ ആകുന്ന യോഗത്തിൽ വിവിധ ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ അണിനിരക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. ഭിന്നശേഷി കലാമേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.



