LOCAL NEWS

പുഷ്പമേളയ്ക്ക് ഇന്ന് സമാപനം

കോഴിക്കോട് :ബീച്ചിലെ പുഷ്പമേള ഇന്നു സമാപിക്കും. കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റി സംഘടിപ്പിച്ച പ്രദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ വർണങ്ങളിലുള്ള പൂക്കളും അലങ്കാരച്ചെടികളും കാർഷിക ഉൽപന്നങ്ങളുമാണ് മേളയുടെ പ്രധാന ആകർഷണം. ഗ്രാമീണ സൗന്ദര്യത്തിന്റെ പഴമ പകർത്തിയ ‘അതിരാണിപ്പാടം’ പൂക്കൾക്കിടയിലെ വേറിട്ട കാഴ്ചയാണ്.മേളയിൽ പ്രദർശിപ്പിച്ച ചെടികൾ സമാപന ദിനമായ ഇന്നു വൈകിട്ട് വിൽപന നടത്തും.

പൂക്കളൊരുക്കുന്നതിൽ മികവു പുലർത്തിയവർക്കുള്ള സമ്മാനവും വിതരണം ചെയ്യും. വൈകിട്ട് 7നു സംഗീതപരിപാടിയും ഒരുക്കുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com