LOCAL NEWS

തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ വാർത്താ വിനിമയോപാധികളുടെ പ്രദർശനം നടത്തി.

തിരുവമ്പാടി:തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽ എസ് എസ് കെ യുടെ ” ഇല ” പ്രൊജക്റ്റിന്റെ ഭാഗമായി “കാതോരം – കണ്ണോരം” എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചു. പരിപാടി വാർഡ് മെംബർ എ പി ബീനയുടെ അധ്യക്ഷതയിൽ കുന്ദമംഗലം ബി ആർ സി ട്രെയിനർ കെ സി ഹാഷിദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സുരേഷ് തൂലിക,ഹെഡ്മാസ്റ്റർ കെ അഹമ്മദ് ഷാഫി, എസ് ആർ ജി കൺവീനർ പി സ്മിന പ്രസംഗിച്ചു. കെ ശോഭന, സുഷമ ബിനോയ്, വി ഐശ്വര്യ, ബീന എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

പഴയ കാല ടെലിഫോൺ മുതൽ സ്മാർട്ട്ഫോൺ വരെയും പഴയ കാല കമ്പ്യൂട്ടർ മുതൽ ടാബ് ലെറ്റ് വരെയും റേഡിയോകൾ, ടേപ്പ് റിക്കോർഡറുകൾ, വിവിധ ഭാഷാ പത്രങ്ങൾ, ഗ്രാമഫോൺ, സി ഡി കൾ , കാസറ്റുകൾ , താളിയോലകൾ, പഴയ കാല കത്തുകൾ തുടങ്ങി വാർത്താ വിനിമയോപാധികളുടെ പരാതനവും ആധുനികവുമായ ശേഖരണം കുട്ടികളിൽ കൗതുകമുളവാക്കി. രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം സന്ദർശിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com