LOCAL NEWSNews
കലോൽസവത്തിൽ ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ പുത്തലത്ത് അമൻറോഷന് ആദരിച്ചു

മുക്കം:സംസ്ഥാന സ്കൂൾ കലോൽസവം -2022 – ഹൈസ്കൂൾ വിഭാഗം
ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ മുക്കം തെച്യാട് പുത്തലത്ത് അമൻറോഷന് മുക്കം നഗരസഭ രണ്ടാം ഡിവിഷൻ എഡ്യുക്കേഷനൽ പ്രൊമോഷൻ കൗൺസിൽ അവാർഡ് നൽകി ആദരിച്ചു
ഡിവിഷൻ കൗൺസിലർ സകീന കബീർ അവാർഡ് സമർപ്പിച്ചു റിട്ടയേഡ് അദ്ധ്യാപകൻ പി ഉണ്ണിമോയിയുടെയും ഖൈറുന്നിസയുടെയും മകനായ അമൻറോഷൻ തിരുവമ്പാടി എസ് എച്ച് എച്ച് എസ് ലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്ചടങ്ങിൽ സി പി മുഹമ്മദ്, ഷഫീഖ് വി ടി , പി കെ അബ്ദുസ്സലാം, ഐ പി ഉമർ സംബന്ധിച്ചു.



