
തിരുവമ്പാടി: മുളകിന്റെ വില വർധന മൂലം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആവശ്യക്കാരുടെ തിരക്ക്. രാവിലെ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ തുറക്കുന്നതിന് മുൻപേ തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നീണ്ട വരി കാണാം. മുളക് വാങ്ങുന്നതിനാണ് കാര്യമായി ആളുകൾ മണിക്കൂറുകൾ വരി നിൽക്കുന്നത്.
റേഷൻ കാർഡ് ഒന്നിന് 500 ഗ്രാം മുളകാണ് ലഭിക്കുക. പൊതുവിപണിയിൽ മുളകിന് കിലോയ്ക്ക് 270 രൂപയാണ് കഴിഞ്ഞ ദിവസം വില. സപ്ലൈകോ സൂപ്പർമാർക്കറ്റിൽ 500 ഗ്രാം മുളകിന് വെറും 39 രൂപ 50 പൈസയാണ് വില



