KODANECHERYLOCAL NEWS

ക്യാൻസർ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച ക്യാൻസർ ദിനാചരണവും മെഡിക്കൽ ക്യാമ്പും ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ നാരങ്ങാത്തോട് യൂണിറ്റിൽ സംഘടിപ്പിച്ചു.

ക്യാൻസർ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷ വഹിച്ചു. ഡോ: സിജിന ക്യാൻസർ രോഗത്തെക്കുറിച്ചും ഡോ: ഗോകുൽ ജീവിതശൈലി രോഗങ്ങളെ കുറിച്ചും ക്ലാസെടുത്തു കെ.എം.സി.റ്റി മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നാരങ്ങാത്തോട് യൂണിറ്റ് ഡയറക്ടർ ഫാദർ സിജോ പന്തപ്പിള്ളി ഫണ്ട് വിതരണം നടത്തി. ചിപ്പിലിത്തോട് തുഷാരഗിരി നാരങ്ങാത്തോട് യൂണിറ്റുകളിൽ നിന്നായി 36,000 രൂപ കാൻസർ ഫണ്ട് വിതരണം നടത്തി വിവിധ യൂണിറ്റുകളിൽ നിന്നായി 65 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു സി ഓ ഗ്രേസി കുട്ടി വർഗീസ്, ബീന ജോസ് പി ആർ ഓ അരുൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com