
അരീക്കോട്: കീഴ്പറമ്പില്‍ വള്ളംകളി സമ്മാനദാന ചടങ്ങിനിടെ കൂട്ടയടി. കീഴ്പറമ്പ് സിഎച്ച് ക്ലബ് സംഘടിപ്പിച്ച ജലോത്സവത്തിനിടെയായിരുന്നു സംഘര്‍ഷം.
കൂട്ടയടിക്കിടെയുണ്ടായ ഓട്ടത്തിനിടയില്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. വലിയ ആവേശത്തോടെയാണ് 21–ാമത് വള്ളംകളി ഇടശേരിയിൽ നടന്നത്. അതിനുശേഷം ജേതാക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.
ഒടുവിൽ വേദിയിൽ സമ്മാനവിതരണം നടക്കുന്നതിനിടയിൽ കൂട്ടയടി നടക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ വീണ് പരുക്കേറ്റ ചിലർ ആശുപത്രിയിൽ ചികിത്സ തേടി.



