LOCAL NEWS

ഖുർആൻ സ്വന്തമായി എഴുതിത്തയാറാക്കി പത്താം ക്ലാസ് വിദ്യാർഥിനി

തിരുവമ്പാടി: മടവൂർ ചക്കാലക്കൽ വീട്ടിൽ ആയിഷ ഫാദിൻ പാരായണം ചെയ്യുന്നത് സ്വന്തമായി എഴുതിത്തയാറാക്കിയ ഖുർആൻ. വിശുദ്ധ ഗ്രന്ഥത്തിന്റെ മനോഹരമായ കൈയെഴുത്ത് പ്രതി തയാറാക്കിയിരിക്കുകയാണ് ഈ പത്താം ക്ലാസ് വിദ്യാർഥിനി. അച്ചടിച്ച് പുറത്തിറക്കുന്ന ഖുർആന്റെ അതേ കെട്ടിലും മട്ടിലുമാണ് കൈകൊണ്ടെഴുതിയ ഖുർആൻ. സ്കെച്ച് പേപ്പറിൽ സാധാരണ കറുത്ത മഷി പേനകൊണ്ടാണ് എഴുത്ത്.

ഒന്നര വർഷം കൊണ്ടാണ് ആയിഷ ഫാദിൻ ഇത് പൂർത്തീകരിച്ചത്. കവറും സ്വന്തമായാണ് തയാറാക്കിയത്. മൊത്തം 620 പേജാണ് ഖുർആൻ പതിപ്പിനുള്ളത്. എല്ലാം ചേർന്ന് അച്ചടിയെ വെല്ലുംവിധം മനോഹരമാണ് ആയിഷ ഫാദിയുടെ കൈയെഴുത്ത്. എഴുതിത്തീർത്ത ഓരോ വരിയും വാക്കും പരിശോധിച്ച് തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തിയത് മാതാപിതാക്കളാണ്. എഴുതിത്തീർത്ത പേജുകൾ പ്രിന്റിങ് പ്രസിൽ കൊടുത്ത് ബൈന്റ് ചെയ്താണ് മനോഹരമാക്കിയത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായികൾ മനഃപാഠമാക്കിയാണ് ആദ്യകാലത്ത് ഖുർആൻ പ്രചരിച്ചത്. പിന്നീട് ക്രോഡീകരിച്ച് പുസ്തക രൂപത്തിലായപ്പോൾ തയാറാക്കപ്പെട്ട കൈയെഴുത്ത് പ്രതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മ്യൂസിയങ്ങളിലും ലൈബ്രറികളിലും സൂക്ഷിച്ചിട്ടുണ്ട്. അച്ചുകൂടങ്ങളും ആധുനിക പ്രിൻറിങ് സംവിധാനങ്ങളും വന്നതോടെ ഖുർആന്റെ പുതിയ കൈയെഴുത്ത് പ്രതികൾ അപൂർവമാണ്.ഒ​രു വി​ദ്യാ​ർ​ഥി എ​ഴു​തി​ത്ത​യാ​റാ​ക്കി​യ ഖു​ർ​ആ​ന്റെ പ​തി​പ്പെ​ന്ന പ്ര​ത്യേ​ക​ത​യും ആ​യി​ഷ ഫാ​ദി​ന് സ്വ​ന്ത​മാ​യി​രി​ക്കു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്കു​പു​റ​മെ, അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ആ​യി​ഷ ഫാ​ദി​ന് ന​ൽ​കി​യ​ത്. പ​ഠ​ന സ​മ​യ​ത്തെ ഒ​ഴി​വ് നേ​ര​ങ്ങ​ൾ വി​നി​യോ​ഗി​ച്ചാ​യി​രു​ന്നു സൂ​ക്ഷ്മ​ത​യോ​ടെ​യു​ള്ള എ​ഴു​ത്ത്. സ്​​കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ലെ അ​റ​ബി സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത പ​രി​ച​യ​മാ​ണ്​ ഖു​ർ​ആ​ൻ പ​ക​ർ​ത്തി​യെ​ഴു​താ​ൻ ​പ്രേ​ര​ണ​യാ​യ​തെ​ന്ന്​ ആ​യി​ഷ ഫാ​ദി​ൻ പ​റ​ഞ്ഞു.

അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ലും ഒ​രു കൈ ​നോ​ക്കി​യി​ട്ടു​ണ്ട്. ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ വാ​യ​ന​യി​ൽ ത​ൽ​പ​ര​യാ​യി​രു​ന്നു. ന​ല്ല കൈ​യ​ക്ഷ​ര​ത്തി​ന് കൂ​ടി ഉ​ട​മ​യാ​യ ആ​യി​ഷ ഫാ​ദി​ൻ ദി​വ​സ​വും ഡ​യ​റി എ​ഴു​തി സൂ​ക്ഷി​ക്കു​ന്നു​ണ്ട്. സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യാ​സ​ർ അ​റ​ഫാ​ത്തി​ന്റെ​യും സ്റ്റ​ഫി​ന​യു​ടെ​യും മ​ക​ളാ​ണ്. ഡോ​ക്ട​റാ​വ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.അ​തോ​ടൊ​പ്പം ക​ഴി​വു​ക​ൾ പ്ര​ക​ട​മാ​ക്കാ​ൻ കൂ​ടു​ത​ൽ പ​രി​ശീ​ല​ന​വും നേ​ട​ണം. മ​ട​വൂ​ർ ച​ക്കാ​ല​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. ച​ക്കാ​ല​ക്ക​ൽ ഇ​ർ​ഷാ​ദു​ൽ അ​നാം മ​ദ്റ​സ​യി​ൽ ന​ട​ന്ന ന​ബി​ദി​ന പ​രി​പാ​ടി​യി​ൽ ഖു​ർ​ആ​ൻ കൈ​യെു​ത്തു​പ്ര​തി​യു​ടെ പ്ര​കാ​ശ​നം ന​ട​ന്നു. ഉ​മ്മ​യു​ടെ പി​താ​വാ​യ തിരുവമ്പാടി സ്വദേശി പഞ്ചലിയിൽ പി.​കെ.​കു​ഞ്ഞ​മ്മ​ദ് ആണ് അ​ഷ്റ​ഫ് ദാ​രി​മി​ക്ക് കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com