GULF NEWSKOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കാറ്റിൽ റബ്ബർ മരം കടപുഴകി വീണ് വീട് തകർന്നു.

കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ കാഞ്ഞിരപ്പാറ കളപ്പാട്ട് കെ.എം പൗലോസിന്റെ വീടിന് മുകളിലേക്ക് റബ്ബർ മരം കടപുഴകി വീണ് ആസ്ബറ്റോസ് മേൽക്കൂര പൂർണമായും തകർന്നു. ടിവി അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നു.



