
തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് 33 ആം വാർഷിക സമ്മേളനം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.
കൈത്താങ്ങ് വിതരണം, മികച്ച യൂണിറ്റ് കൾക്ക് അവാർഡ് വിതരണം, പ്രതിനിധി സമ്മേളനം, തിരഞ്ഞെടുപ്പ്, റാലി ,കലാ സാംസ്കാരിക പരിപാടികൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
കെ എം ജോസഫ് നഗറിൽ ( അനുരാഗ് ഓഡിറ്റോറിയം) നടന്ന സമ്മേളനം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക വേദി ബ്ലോക്ക് കൺവീനർ ടി ടി സദാനന്ദൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി സി വേലായുധൻ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ് വിതരണവും ,എ ടി ജോസഫ് ബ്ലോക്ക് കമ്മിറ്റിയുടെ കൈത്താങ്ങ് വിതരണവും നടത്തി. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി മാളിയേക്കൽ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജനറൽ കൺവീനർ ജോസ് മാത്യു , ജില്ലാ കമ്മിറ്റി അംഗം വി പി ഇന്ദിര, ബ്ലോക്ക് കമ്മിറ്റി വനിതാവേദി കൺവീനർ കെ ജെ മോളി, യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ , യൂണിറ്റ് സെക്രട്ടറി സംഘാടക സമിതികൺവീനർ കെ സി ജോസഫ് , ട്രഷറർ എം കെ തോമസ് , ബ്ലോക്ക് ജോ. സെക്രട്ടറി കെ കെ അബ്ദുറഹ്മാൻ കുട്ടി, തോമസ് മലാന ,എന്നിവർ പ്രസംഗിച്ചു. വനിതാവേദി യൂണിറ്റ് ചെയർ പേഴ്സൺ റൂബി തോമസ് ,എ എം അബ്ബാസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി രക്ഷാധികാരി എം പി അസൈൻ സംഘടനാകാര്യങ്ങൾ പങ്കു വെച്ചു. ജില്ലാ കമ്മിറ്റി അംഗം വി പി ഇന്ദിര തിരഞ്ഞെടുപ്പിൽ വരണാധികാരിയായി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
ഭാരവാഹികൾ
പ്രസിഡന്റ്
കെ കെ അബ്ദുറഹ്മാൻ കുട്ടി
സെക്രട്ടറി
ടി ടി സദാനന്ദൻ
ട്രഷറർ
എ എം അബ്ബാസ്
ഫോട്ടോ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊടുവള്ളി ബ്ലോക്ക് വാർഷിക സമ്മേളനം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.



