LOCAL NEWS

കൊയപ്പ സെവൻസ്:ജിംഖാന തൃശൂർ ജേതാക്കൾ

കൊടുവള്ളി∙ 38-മത് കൊയപ്പ സെവൻസ് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ജിംഖാന തൃശൂർ ജേതാക്കളായി. ഫൈനലിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ(3-1) ആണ് പരാജയപ്പെടുത്തിയത്. 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മികച്ച ഗോൾ കീപ്പറായി ജിംഖാന തൃശൂരിന്റെ അസുഫാനെയും, ബെസ്റ്റ് ഡിഫൻഡർ ആയി സൽമാനെയും തിരഞ്ഞെടുത്തു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ മാക്സ്‌വെലിനെയും, ബെസ്റ്റ് അറ്റാക്കറായി സബാൻ കോട്ടക്കലിന്റെ ഡോസ്സോയെയും തിരഞ്ഞെടുത്തു.ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊടുവള്ളി എംഎൽഎ എം.കെ.മുനീർ മുഖ്യാഥിതിയായി. പി.ടി.എ.റഹീം എംഎൽഎ, അഷ്‌റഫ് താമരശ്ശേരി, മൈ ജി ചെയർമാൻ എ.കെ. ഷാജി, കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ലെനിൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com