News

കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി

കോഴിക്കോട്:കോണ്‍ഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി.സോണിയയാണ് വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഫേയ്സ്ബുക്കിലൂടെ മുരളീധരന്‌‍ തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവച്ചത്.

മുരളിധരന്‍റെ കുറിപ്പ്:

എന്‍റെ മകന്‍ ശബരിനാഥന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com