LOCAL NEWSTHIRUVAMBADY

ജൽ ജീവൻ മിഷൻ പ്രവർത്തി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി:കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗപ്പെടുത്തി ജൽ ജീവൻ മിഷൻ വഴി 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഹർഘർ ജൽ പദ്ധതിയുടെ തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനം കൂടരത്തി ഗ്രാമപഞ്ചായത്ത് ബസ്റ്റന്റ് പരിസരത്ത് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ബഹുജനങ്ങളുടെയും ജല അതോറിറ്റി ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.

തിരുവമ്പാടി നിയോജകമണ്ഡലം എം.എൻ എ ലിൻന്റോ ജോസഫ് യോഗം നിയന്ത്രിച്ചു. ചടങ്ങിൽ കൂടരത്തി ഗ്രാമ പഞ്ചായത്ത് പ്രസിദ്ധണ്ട് ആദർശ് ജോസഫ്,കൊടിയത്തൂർ പ്രസിഡന്റ് വി ശംലൂലത്, കാരശേരി പ്രസിഡന്റ് വി. പി സ്മിത, തിരുവമ്പാടി പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, കോടഞ്ചേരി പ്രസിഡന്റ് അലക്സ്‌ തോമസ്, പുതുപ്പാടി പ്രസിഡന്റ് ബീന തങ്കച്ചൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ആയ വി. പി ജമീല, ബോസ് ജേകബ്, ജനപ്രധി നിധികൾ ആയ, മേരി തങ്കച്ചൻ, റോസ്‌ലി ജോസ്, ജലീൽ കൂടരഞ്ഞി. ജോസ് മടപള്ളി, ഷൈജു കോയിനിലം. ടി. ജെ റോയ്, പി. എം തോമസ് മാസ്റ്റർ. അബ്‌ദുൾജബർ, ടോമി മണിമല, ജോസ് നാവള്ളി, ജോസ് വാലുമണ്ണിൽ, തുടങ്ങിയവർ സംസാരിച്ചു.സൂപ്രണ്ടിങ് എഞ്ചിനീയർവാട്ടർ അതോററ്റി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. എല്ലാ ആവശ്യക്കാർക്കും കുടിവെള്ളമെത്തിക്കുന്നതിന് 400 കോടി ചിലവ് വരുന്ന വിവിധ സ്കീമുകൾ മണ്ഡലത്തിലുടനീടം 2024 ഓടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന MLA ലിന്റോ ജോസഫ് നെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com