LOCAL NEWSTHIRUVAMBADY

ലോക മാതൃഭാഷദിനം വിപുലമായി ആചരിച്ചു

ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ അന്താരാഷ്ട്ര മാതൃഭാഷ ദിനം സമുചിതമായി ആചരിച്ചു. രാവിലെ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി സിബിൻ ജോബി മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് വിദ്യാർഥികൾ മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ചൊല്ലുകൾ , കാവ്യാലാപനം, പ്രഭാഷണം തുടങ്ങിയവ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെ സമ്മാനം ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ വിതരണം ചെയ്തു. ദിനാചരണ സന്ദേശം അദ്ധ്യാപക പ്രതിനിധി റീനു സ്കറിയ നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com