LOCAL NEWSTHIRUVAMBADY
ഇറ്റലിയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ ഫുട്ബോൾ ടൂർണമെന്റിലേക്ക് യോഗ്യത നേടി തിരുവമ്പാടി സ്വദേശി

തിരുവമ്പാടി : ഇന്ത്യൻ ഫുട്ബോളിന്റെ മാറ്റങ്ങൾക്ക് തുടക്കമിട്ട എസി മിലാൻ കേരള ഫുട്ബോൾ അക്കാദമിയുടെ കോഴിക്കോട് ക്യാമ്പിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറ്റലിയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ ഫുട്ബോൾ ടൂർണമെന്റിലേക്ക് യോഗ്യത നേടി തിരുവമ്പാടി സ്വദേശി മുഹമ്മദ് ഐമൻ
കോസ്മോസ് ഫുട്ബോൾ അക്കാദമിയിലൂടെ കളിച്ചു വളർന്ന വിദ്യാർത്ഥിയാണ് മുഹമ്മദ് ഐമൻ
കോസ്മോസിന്റെ മുൻകാല കളിക്കാരനായ ചോലക്കൽ അയ്യൂബിന്റെ മകനാണ്. സന്തോഷ് ട്രോഫി താരം നൗഫൽ ഉൾപ്പെടെ ഒട്ടേറെ താരങ്ങളെ ഫുട്ബോൾ മത്സരങ്ങൾക്ക് സംഭാവന ചെയ്ത കോസ്മോസ് ഫുട്ബോൾ അക്കാദമി നൂറോളം വിദ്യാർത്ഥികളാണ് ഇവിടെ പ്രഗൽഭരായ ഫ്രാൻസിസ് ഉൾപ്പെടെയുള്ള കോച്ചുകൾക്ക് കീഴിൽ പരിശീലനം കൊടുത്തുകൊണ്ടിരിക്കുന്നത്



