
കൂരാച്ചുണ്ട് : ജില്ലയുടെ ‘മിനി ഊട്ടിയിൽ’ സഞ്ചാരികൾക്കു കാഴ്ചകളുടെ വിരുന്നൂട്ടി വന്യമൃഗങ്ങളും. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഡാമിൽ ഹൈഡൽ ടൂറിസത്തിന്റെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ കാട്ടാന, കാട്ടുപോത്ത് എന്നിവയുടെ കൂട്ടങ്ങളെ കാണുന്നതു പതിവാണ്. വനമേഖലയിൽനിന്നു തീറ്റയും വെള്ളവും തേടിയാണ് റിസർവോയർ തീരങ്ങളിൽ വന്യമൃഗങ്ങൾ എത്തുന്നത്. വന്യമൃഗങ്ങളെ കാണുന്നതിന് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടാതെ ഡാമിൽ കയാക്കിങ്, കാെട്ടത്തോണി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹൈഡൽ ടൂറിസത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റുകൾക്ക് മികച്ച സൗകര്യം ഡാം സൈറ്റ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡാം സൈറ്റ് മേഖലയിൽ മികച്ച ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.



