LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഫാം സ്റ്റഡി ടൂർ: ഉള്ളിയേരിയിൽ നിന്നുള്ള കർഷകർക്ക് പച്ചക്കറികൃഷിയിൽ പരിശീലനം നല്‍കി

തിരുവമ്പാടി:കൃഷി വകുപ്പിന്റെയും ആത്മ ബാലുശ്ശേരി ബ്ലോക്കിന്റെയും നേതൃത്വത്തിൽ പഠനയാത്ര, ഗ്രൂപ്പ് ശാക്തീകരണം എന്നീ പദ്ധതികളനുസരിച്ച് ഉള്ള്യേരി പഞ്ചായത്തിൽ നിന്നുള്ള കർഷകർ കൃഷി ഓഫീസർ അബ്ദുൽ ബഷീർ, ആത്മ ബി ടി എം അമൃത,എടിഎം കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിച്ചു.

ലെയ്ക് വ്യൂ വില്ല, ഗ്രെയ്സ് ഗാർഡൻ, തറക്കുന്നേൽ ഗാർഡൻ, താലോലം പ്രൊഡക്ട്സ്, അരീത്തറയിൽ അഗ്രി ഫാം തുടങ്ങിയ ഫാമുകളും ഇരവഞ്ഞിപ്പുഴയുടെ ഇലന്തുകടവും സന്ദർശിച്ച കർഷക കൂട്ടായ്മക്ക് അരീത്തറയിൽ അഗ്രി ഫാമിൽ വച്ച് തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ വിവിധ പച്ചക്കറിയിനങ്ങളുടെ കൃഷിയേയും അവയുടെ വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും രോഗ നിയന്ത്രണ മാർഗ്ഗങ്ങളെയും കുറിച്ച് വിശദമായ സോദാഹരണ ക്ലാസ് നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com