കോടഞ്ചേരി : മുറമ്പാത്തി മഹല്ലിൽ മൂന്നുപതിറ്റാണ്ടിലധികമായി നിലനിൽക്കുന്ന തർക്കം പരിഹരിച്ചു. ഇരുവിഭാഗം സുന്നിനേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പരിഹാരമായത്. ഐക്യ ചർച്ചകൾക്കായി 22 അംഗ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മുറമ്പാത്തി ജുമാമസ്ജിദിൽ നടന്ന ഐക്യസംഗമവും ശ്രദ്ധേയമായി. മുറമ്പാത്തി ജുമാമസ്ജിദും മദ്രസയുമായി ബന്ധപ്പെട്ട് 1989-ലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.ഇത് സംഘട്ടനങ്ങളിലേക്കും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും വഖഫ്ബോർഡിലും ഒട്ടേറെ കേസുകളിലേക്കും നയിച്ചു. സംഘർഷത്തെത്തുടർന്ന് 20 വർഷംമുമ്പ് പൂട്ടിയ മദ്രസകെട്ടിടം തകർന്നുവീഴുകയും ചെയ്തിരുന്നു. ജീർണിച്ച പള്ളി പുതുക്കിപ്പണിയാനും കേസുകൾ പിൻവലിക്കാനും ധാരണയായിട്ടുണ്ട്. ചർച്ചകൾക്ക് സി.കെ. ഹുസൈൻ നീബാരി, മുസ്തഫമാസ്റ്റർ മുണ്ടുപാറ, നാസർഫൈസി കൂടത്തായി, സലീം അണ്ടോണ, കെ. അബ്ദുല്ല സഅദി, അബൂബക്കർഫൈസി മലയമ്മ, സലാംഫൈസി മുക്കം, മജീദ് പുത്തൂർ, നൂറുദ്ദീൻഫൈസി മുണ്ടുപാറ എന്നിവർ നേതൃത്വം നൽകി. മുറമ്പാത്തിയിൽ നടന്ന ഐക്യസംഗമം അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനംചെയ്തു. സി.കെ. ഹുസൈൻ നീബാരി അധ്യക്ഷനായി. കെ. അബ്ദുല്ല സഅദി, സലീം അണ്ടോണ, മജീദ് പുത്തൂർ, നൂറുദ്ദീൻഫൈസി മുണ്ടുപാറ, പി.എം. മുഹമ്മദ്ഷാഫി, പി.പി. നാസർ എന്നിവർ സംസാരിച്ചു
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles



