LOCAL NEWS

ജീവിതത്തിൽ ലഭിച്ചിട്ടുള്ളത് ഹൃദയപൂർവ്വം പങ്കുവെക്കുന്നതാണ് ഏറ്റവും വലിയ സാമൂഹ്യ നന്മ – മോർ സ്തഫാനോസ്

കോടഞ്ചേരി:ജീവിതത്തിൽ ലഭിച്ചിട്ടുള്ളത് ഹൃദയപൂർവ്വം പങ്കുവെക്കുന്നതാണ് ഏറ്റവും വലിയ സാമൂഹ്യ നന്മ എന്ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വേളം കോട് സെൻ്റ് മേരീസ് ഗ്രൗണ്ടിൽ ആരംഭിച്ച 14-ാമത് സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജിജു വർഗീസ് തൃശൂർ ആദ്യ ദിവസത്തെ വചനപ്രഘോഷണം നടത്തി. വന്ദ്യ ഏലിയാസ് കോർ എപ്പിസ്കോപ്പ തൊണ്ടലിൽ, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് ജോൺ മൈക്കോട്ടുംകരയിൽ, ഭദ്രാസന ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ.അനീഷ് കവുങ്ങുംപിള്ളിൽ, ഭദ്രാസന ജോ. സെക്രട്ടറി ബേബി ജേക്കബ് പീടിയേക്കൽ,താമരശേരി മേഖല ഗോസ്പൽ മിഷൻ പ്രസിഡണ്ട് ഫാ.ബേസിൽ തൊണ്ടലിൽ,ഫാ.സ്കറിയ ഈന്തലാംകുഴിയിൽ ഫാ.അജേഷ് കരിമ്പന്നൂർ, ഫാ.ജിൻസ് കാരികുളത്തിൽ, കെ.എം പൗലോസ് കളപ്പാട്ട് എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച ഞായറാഴ്ചയും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സുവിശേഷം യോഗം ഉണ്ടായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com