LOCAL NEWSTHIRUVAMBADY

അക്ഷര ലക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ:വിദ്യാർത്ഥികളിൽ വായനാ ശീലം വർദ്ധിപ്പിക്കുന്നതിനായിമലയാള മനോരമ ബാലജനസഖ്യം അക്ഷര ലക്ഷം പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. മലയാള മനോരമ പ്രതിനിധി തോമസ് വലിയ പറമ്പൻ ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് സിജോ മാളോല, സ്റ്റാഫ് സെക്രട്ടറി ക്രിസ്റ്റീന അഗസ്റ്റിൻ . സ്കൂൾ ലീഡർ ലിയോൺ ബൈജു . പിന്റോ തോമസ്, അഞ്ജു ട്രീസ തോമസ്, എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com