News

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് യോഗം നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീസി ഡി എസ്, പഞ്ചായത്ത്‌ ഹാളിൽ ചെയർപേഴ്സൺ പ്രീതിരാജീവിന്റെ ആദ്ധ്യക്ഷതയിൽചേർന്ന യോഗം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌കെ എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇരുപതിനാലു തുല്ല്യ ഗഡുക്കളായി, പലിശരഹിതമായി തിരിച്ചടക്കേണ്ടതായ 75000 രൂപ വീതം രണ്ടു പേർക്ക്പ്രവാസിലോൺ വിതരണം ചെയ്തു.50000 രൂപ വീതമുള്ള സംരഭകത്വ ലോൺ 4 പേർക്ക് സി ഡി എസ് പാസ്സാക്കി.

ഒൻപതു കുടുംബശ്രീ യൂണിറ്റുകൾക്ക് ലിങ്കേജ് ലോണായി 72,40000(എഴുപത്തിരണ്ടു ലക്ഷത്തി നാൽപതിനായിരം )രൂപയും സിഡിഎസ് പാസ്സാക്കി.ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനീർ മുത്താലംജെ എച്ച് ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വരോഗങ്ങൾ പ്രതിരോധിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു ജോൺസൺ,, ലിസ്സി സണ്ണി,, മഞ്ജു ഷിബിൻ,, ഷൈനി ബെന്നി എന്നിവരും,സിഡിഎസ് അംഗങ്ങളായ ഷിജി ഷാജി,, ജാൻസി റോയ് പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com