LOCAL NEWS

ഉള്ളിയേരിയില്‍ ടാങ്കര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.

ഉള്ളിയേരിയില്‍ ടാങ്കര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വടകര കക്കട്ടിൽ അരൂര് ചേടിക്കുന്നുമ്മല്‍ അബ്ദുല്‍ റഹ്‌മാന്‍ (43) ആണ് മരിച്ചത്. ഇന്നലെ( ശനി) കാലത്ത് 9 മണിയോടെ ഉള്ളിയേരി പാലത്തിലായിരുന്നു അപകടം.എകരൂരിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു.ലോറിയും സ്‌ക്കൂട്ടറും കൊയിലാണ്ടി ഭാഗത്തുനിന്നും വരികയായിരുന്നു. ലോറിയുടെ സൈഡ് തട്ടിയതിനെ തുടര്‍ന്ന് സ്‌ക്കൂട്ടര്‍ റോഡരികിലേക്കും, അബ്ദുല്‍ റഹ്‌മാന്‍ ലോറിക്കടിയിലേക്കും മറിഞ്ഞു വീഴുകയായിരുന്നു.തലയിലൂടെയും വയറിലൂടെയും ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. ലോറി അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com