LOCAL NEWS

കോഴിക്കോട് ജില്ലയിൽ ഇന്ന് (14-3-2023); അറിയാൻ, ഓർക്കാൻ

അപേക്ഷ ക്ഷണിച്ചു: കോഴിക്കോട് ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലനീതി നിയമം, വെക്കേഷൻ ഫോസ്റ്റർ കെയർ, ദീർഘകാല ഫോസ്റ്റർ കെയർ പദ്ധതി നടപ്പാക്കാൻ സന്നദ്ധ ദമ്പതികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 15നു മുൻപു നൽകണം. dcpukkd@reporter-01, 0495 2378920

അദാലത്ത് 22ന് കോഴിക്കോട് ∙ മോട്ടർ വാഹന വകുപ്പ് കുടിശികയിൽ റവന്യു റിക്കവറി നടപടികൾ നേരിടുന്നവർക്ക് 22നു രാവിലെ 11ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും.

പ്രവേശനം തുടങ്ങി കോഴിക്കോട് ∙ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്കു പ്രവേശനം തുടങ്ങി. ഓൺലൈനായി 31 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.sgou.ac.in 0495 2920228 .

ക്യാംപ് സിറ്റിങ് കോഴിക്കോട് ∙ കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ 23, 24 തീയതികളിൽ ഗവ. അതിഥി മന്ദിരത്തിൽ ക്യാംപ് സിറ്റിങ് നടത്തും.

ഡാക് അദാലത്ത് വടകര ∙ കേരള പോസ്റ്റൽ സർക്കിൾ നോർത്തേൺ റിജിന്റെ ഡാക് അദാലത്ത് ഏപ്രിൽ 5നു 2.30 മുതൽ നടക്കാവ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിൽ നടക്കും. പരാതികൾ 20ന് അകം ലഭിക്കണം. കവറിനു പുറത്ത് ഡാക് അദാലത്ത് എന്ന് ഇംഗ്ലിഷിൽ എഴുതണം. വിലാസം: ബി. സുധ, അസിസ്റ്റന്റ് ഡയറക്ടർ, പോസ്റ്റ്മാസ്റ്റർ ജനറൽ, നോർത്തേൺ റിജിൻ, നടക്കാവ് കോഴിക്കോട് 673011.

മെഡിക്കൽ ടെക്നിഷ്യൻ കോഴിക്കോട് ∙ ഗവ. ജനറൽ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച 18നു രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ. 0495 2365367.

ജെഎസ്‌വൈ ആനുകൂല്യം കുറ്റ്യാടി ∙ ഗവ താലൂക്ക് ആശുപത്രിയിൽ 2018 മുതൽ പ്രസവിച്ച അമ്മമാരിൽ ജെഎസ്‍വൈ (ജനനീ സുരക്ഷാ യോജന) ആനുകൂല്യം ലഭിക്കാത്തവർ ഡിസ്ചാർജ് രേഖ, അമ്മയും കുഞ്ഞും കാർഡ്, അമ്മയുടെ പേരിൽ ദേശസാൽകൃത ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി 25നകം താലൂക്ക് ആശുപത്രിയിലെ ഒപി കൗണ്ടറിൽ എത്തണം.

തുല്യത കോഴ്സിന് അപേക്ഷിക്കാം ഓർക്കാട്ടേരി ∙ ഏറാമല പഞ്ചായത്ത് പത്താം ക്ലാസ്, എച്ച്എസ്എസ് തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷിക്കണം. 0496 2547047

കൂടിക്കാഴ്ച മാറ്റി വളയം∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് നാളെ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com