
മാവൂർ: കൽപള്ളിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു അപകടം.കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് ഇന്ന് രാവിലെ പത്തുമണിയോടുകൂടെ അപകടത്തിൽ പെട്ടത്.ബൈക്കിൽ തട്ടിയാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു മുക്കത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും മാവൂർ പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.



