LOCAL NEWSTHIRUVAMBADY

‘Edu Fest -2023’ സംഘടിപ്പിച്ചു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ 2022-23 അധ്യയനവർഷത്തെ പഠനോത്സവം’Edu Fest -2023′ സംഘടിപ്പിച്ചു ഒരു അധ്യയന വർഷം കൊണ്ട് വിദ്യാർഥികൾ സ്വായത്തമാക്കിയഅറിവുകളുടെയും ശേഷികളുടെയും പ്രദർശനമായി നടത്തിയ പഠനോൽസവത്തിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.നിതിൻ കരിന്തോളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,പിടിഎ പ്രസിഡണ്ട് സിജോയ് മാളോല,എസ്.ആർ.ജി കൺവീനർ ഷെറിൻ ബേബി തുടങ്ങിയവർ സംസാരിച്ചു.

രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ് മാഗസിനുകൾ , മൂന്നാം ക്ലാസ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ക്ലാസ് പത്രം ‘പൂത്തിരി’,അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇംഗ്ലീഷ് പ്രൊജക്റ്റ്, യു.പി വിഭാഗം മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ”എഴുത്തോല”എന്നിവയുടെ പ്രകാശന കർമ്മം മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.തുടർന്ന് യു.പി വിഭാഗം വിദ്യാർത്ഥികൾ ഗണിത തിരുവാതിര അവതരിപ്പിച്ചു.സയൻസ് കോർണർ, സാമൂഹ്യശാസ്ത്രം സ്റ്റാളിൽ സജ്ജീകരിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും പഠനോത്സവത്തിന്റെ മാറ്റ് കൂട്ടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com