
മുക്കം. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള റഹിയാനത്ത്ടീച്ചർ ചെറുവാടി, അബ്ദുൽ അസീസ് മാസ്റ്റർ കുമാരനല്ലൂർ, ഹുസൈൻ മാസ്റ്റർ മണാശ്ശേരി, അബൂബക്കർ മാസ്റ്റർ മുക്കം എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും മുസ്ലീംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ടുമായ സി കെ കാസിം ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ പ്രസിഡണ്ട് റഫീഖ് കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് ഉപഹാരം നൽകി.കെഎടിഎഫ്സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൾ റഷീദ് അൽഖാസിമി, ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം പന്നിക്കോട്, പി പി ഹംസ , സീനത്ത് ബി കെ എന്നിവർ ആശംസകൾ നേർന്നു.സബ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എള്ളങ്ങൽ സ്വാഗതം പറഞ്ഞു. ട്രഷറർ മീരാൻ മാസ്റ്റർ മുക്കം നന്ദി പറഞ്ഞു.


