KODIYATHOORLOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സാ നിധിയിലേക്ക് 60,000 രൂപ കൈമാറി കൊടിയത്തൂർ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ്.

മൂക്കം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച കല്ലുരുട്ടിയിലെ ഒലിവർ, ഏദൻ, ഡേവിഡ് എന്നീ പിഞ്ചുമക്കളുടെ ചികിത്സാ സഹായ നിധിയിലേക്ക് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് 60,000 രൂപ സമാഹരിച്ച് നൽകി. ബാങ്ക് ഹെഡ്ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ബിജുമോൻ ജോസഫ്, ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹിയും മുക്കം നഗരസഭാ ഡെപ്യൂട്ടി ചെയർമാനുമായ സി.എ. പ്രദീപ് കുമാറിന് തുക കൈമാറി. ബാങ്ക് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള, സെക്രട്ടറി സി. ഹരീഷ്, റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റ് അനസ് ടി, ട്രഷറർ മുഹമ്മദ് ഷാമിൽ, ജോണി ഇടശ്ശേരി, അരുൺ ഇ, സി.ടി. ഗഫൂർ, വികാസ് കെ, ഷിജു എ.പി, ശ്രീജിത്ത് കെ, ശാകിനി വി.പി, ഉണ്ണി കൊട്ടാരത്തിൽ, സജിത്ത് പി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com